ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ ജലന്ധര്‍ എംപി കുഴഞ്ഞു വീണ് മരിച്ചു. മുന്‍ മന്ത്രി കൂടിയായ സന്തോഖ് സിങ് ചൗധരിയാണ് മരിച്ചത്. 75 വയസായിരുന്നു.
രാഹുല്‍ ഗാന്ധിയോടൊപ്പം നടക്കുന്നതിനിടെ എംപിക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹത്തെ ഫഗ്വാരയിലെ വിരക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പഞ്ചാബില്‍ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെയാണ് സംഭവം. എം.പിയുടെ മരണത്തില്‍ അതീവ ദുഖമുണ്ടെന്നും അനുശോചനം രേഖപ്പെടുത്തുകയാണെന്നും രാഹുല്‍ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഭാരത് ജോഡോ യാത്ര താല്‍കാലികമായി നിര്‍ത്തിവച്ചു.