ദില്ലി: ഇന്ത്യന്‍ നാവിക സേനയുടെ വിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു. നാവികസേനയുടെ മിഗ്-29-കെ വിമാനം ആണ് അപകടത്തില്‍പ്പെട്ടത്. പരിശീലനത്തിന് ഉപയോഗിക്കുന്ന വിമാനം വ്യാഴാഴ്ച രാത്രി കടലിന് മുകളില്‍ വെച്ച് തകരുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന ഒരു പൈലറ്റിനെ കാണാതായിട്ടുണ്ട്. മറ്റൊരാളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് 5 മണിക്കാണ് വിമാനം അപകടത്തില്‍പ്പെട്ടത് എന്ന് നാവിക സേന അറിയിച്ചു.
വ്യോമ മാർഗ്ഗത്തിലൂടെയും കടൽ മാർഗ്ഗത്തിലൂടെയും തിരച്ചിൽ ഊർജ്ജിതമാക്കുന്നുണ്ട് . അപകടത്തെക്കുറിച്ച് വ്യോമസേന അന്വേഷണത്തിനു ഉത്തരവിട്ടിട്ടുണ്ട്.