എമിറേറ്റില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് ദുബായ് സിഐഡി

എമിറേറ്റില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് ദുബായ് സിഐഡി

ദുബായ്: എമിറേറ്റില്‍ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ കുറഞ്ഞുവെന്ന് ദു​ബായ് പൊ​ലീ​സ്​ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗ​മാ​യ സിഐ​ഡി വ​കു​പ്പ്​ അറിയിച്ചു. 2022 നെ അപേക്ഷിച്ച് 63.2 ശതമാനത്തിന്‍റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന്ദു ബായ് പോലീസിലെ കമാന്‍റർ ഇന്‍ ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ അബ്ദുളള ഖലീഫ അല്‍ മറി പറഞ്ഞു. കുറ്റവാളികളെ കണ്ടെത്തുന്നതിനും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും പോലീസ് നടത്തിയ പ്രവർത്തനങ്ങളാണ് വിജയം കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സിഐ​ഡി വി​ഭാ​ഗം ന​ട​പ്പി​ലാ​ക്കി​യ എ​ട്ട്​ പ​ദ്ധ​തി​ക​ളും മി​ക​വും പ്ര​തി​ബ​ദ്ധ​ത​യു​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ഇ​ക്കാ​ര്യ​ത്തി​ൽ സ​ഹാ​യ​ക​മാ​യി​ട്ടു​ണ്ടെ​ന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞവർഷം 442 കുറ്റവാളികളെ പിടികൂടാന്‍ കഴിഞ്ഞു. വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് 782​ കേ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യാ​നും സാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന്​ വാ​ർ​ഷി​ക അ​വ​ലോ​ക​ന​ത്തില്‍ വ്യക്തമാക്കുന്നു. കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റകൃത്യത്തിനു ശേഷമുള്ള നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനും നൂതന സുരക്ഷാ പദ്ധതികളും വകുപ്പ് നടപ്പിലാക്കിയതും ഗുണമായി. ഗുണഭോക്താക്കൾക്ക് സാധനങ്ങൾ തിരികെ നൽകുകയും വാഹനങ്ങളിലും മറ്റുമായി മറന്നുവച്ച വിലപിടിപ്പുള്ള വസ്തുക്കൾ പോലീസിന് കൈമാറിയ സത്യസന്ധരായ 14 വ്യക്തികളെ പോലീസ് ആദരിക്കുകയും ചെയ്തു. ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിൽ പ്രവർത്തിക്കുന്ന 4,085 ഗുണഭോക്താക്കൾക്കായി 55 ബോധവൽക്കരണ പ്രഭാഷണങ്ങൾ നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.