പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു

പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു


ദുബായ്:പാലക്കാട് പട്ടാമ്പി സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ചെവിക്കൽ ചെട്ടിയാർ തൊടി സുഹൈൽ ആണ് മരണപ്പെട്ടത്. 20 വയസായിരുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന. വിസ പുതുക്കുന്നതിനായി യുഎഇയിൽ എത്തിയ യുവാവ് സുഹൃത്തുക്കൾക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം. രാവിലെ ഉറക്കത്തിൽ എഴുന്നേൽക്കാതിരുന്നതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.