മസ്കറ്റ്: ഒമാനിലെ സീബിലുണ്ടായ ബസ് അപകടത്തില്‍ 22 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ബസില്‍ 25 യാത്രാക്കാരുണ്ടായിരുന്നു. പരുക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകി വിദഗ്ധ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ചിലരുടെ പരുക്ക് ഗുരുതരമാണെന്നും എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചുവെന്നും സിവില്‍ ഡിഫന്‍സ് അധികൃതർ അറിയിച്ചു. അപകടമുണ്ടായ ഉടനെ തന്നെ സിവില്‍ ഡിഫന്‍സും ആംബുലന്‍സ് അതോറിറ്റിയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.