തെലങ്കാന: തെലങ്കാനയില്‍ പ്രതിപക്ഷ പാര്‍ട്ടികളെ അണിനിരത്തി വന്‍ ശക്തിപ്രകടനം നടത്താന്‍ ഒരുങ്ങി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ അഞ്ച് വരെയാണ് ഖമ്മച്ച് മെഗാ റാലി നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ തെലങ്കാന സന്ദര്‍ശിക്കാനിരിക്കെയാണ് ബിആര്‍എസിന്റെ ശക്തിപ്രകടന റാലി.
ഭാരത് രാഷ്ട്രസമിതിയെന്ന് പേര് മാറ്റിയതിന് ശേഷം കെസിആറിന്റെ പാര്‍ട്ടി നടത്തുന്ന ആദ്യത്തെ മെഗാ റാലിയാണിത്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കും.
ഒരു പ്രാദേശിക പാര്‍ട്ടിയെന്ന ഇമേജില്‍ നിന്ന് മാറി, ദേശീയപാര്‍ട്ടിയാകാനൊരുങ്ങുന്ന ബിആര്‍എസിന്റെ ആദ്യ ദേശീയ അജണ്ട യോഗത്തില്‍ പ്രഖ്യാപിക്കും. ലക്ഷക്കണക്കിന് പേര്‍ റാലിയില്‍ അണിനിരക്കുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.