ദുബായ്:യുഎഇയില്‍ തണുപ്പ് കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അന്തരീക്ഷം മേഘാവൃതമായിരിക്കും. വടക്കുകിഴക്കന്‍ മേഖലകളില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ചിലയിടങ്ങളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്.
അബുദബിയില്‍ 23 ഡിഗ്രി സെല്‍ഷ്യസും ദുബായില്‍ 24 ഡിഗ്രി സെല്‍ഷ്യസുമാണ് പ്രതീക്ഷിക്കുന്ന ശരാശരി താപനില. തണുത്ത പൊടിക്കാറ്റ് വീശും. കടല്‍ പ്രക്ഷുബ്ധമായിരിക്കും.