മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി ഇന്നറിയാം; പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ശേഷം

മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി ഇന്നറിയാം; പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് ശേഷം

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് പ്രഖ്യാപിക്കും. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപനം നടത്തും.

നിലവില്‍ മൂന്ന് ഇടങ്ങളിലും ബിജെപി നേതൃത്വത്തിലുള്ള മുന്നണിയാണ് ഭരണം നടത്തുന്നത്. ത്രിപുരയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റുക ലക്ഷ്യമിട്ട് സിപിഎം കോണ്‍ഗ്രസ് പാര്‍ട്ടികള്‍ സംയുക്തമായാകും തിരഞ്ഞെടുപ്പിനെ നേരിടുക. ഭരണവിരുദ്ധ വികാരമുണ്ടായ സാഹചര്യത്തില്‍ ബിപ്ലബ് ദേബിനെ മാറ്റി മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ടാണ്.

മേഘാലയിലും നാഗാലാന്‍ഡിലും ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നാണ് ബിജെപി കരുതുന്നത്. ബിജെപി ദേശീയ സമിതി യോഗത്തിന് ശേഷം ആദ്യം നടക്കുന്ന തിരഞ്ഞെടുപ്പാണ് ഇത്. ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭകളിലും അധികാരം പിടിക്കുകയാണ് ലക്ഷ്യമെന്ന് ബിജെപി അധ്യക്ഷന്‍ ദേശീയ സമിതിയോഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.