തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ വന്‍ സംഘര്‍ഷം; എഐസിസി അംഗം അജോയ് കുമാര്‍ അടക്കമുള്ളവര്‍ക്ക് പരിക്ക്

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ വന്‍ സംഘര്‍ഷം; എഐസിസി അംഗം അജോയ് കുമാര്‍ അടക്കമുള്ളവര്‍ക്ക് പരിക്ക്

അഗര്‍ത്തല: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയില്‍ ബിജെപി- കോണ്‍ഗ്രസ് സംഘര്‍ഷം. എഐസിസി അംഗവും ത്രിപുരയുടെ ചുമതലയുമുള്ള അജോയ് കുമാറിടക്കം പരിക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് ശേഷം തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടിയത്. നിരവധി വാഹനങ്ങള്‍ കത്തിച്ചു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം.

ത്രിപുരയില്‍ ഫെബ്രുവരി 16 നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. മേഘാലയ, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം മാര്‍ച്ച് രണ്ടിനാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ മൂന്നിടത്തും മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നിട്ടുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.