ദുബായ്: യുഎഇയിലേക്ക് 10,000 ദിർഹമോ അതിന് മുകളിലുളളതോ ആയ ചരക്കുകള്‍ ഇറക്കുമതി ചെയ്യാന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന് നിർബന്ധമാക്കി. നിബന്ധന ഫെബ്രുവരി ഒന്നുമുതല്‍ നിലവില്‍ വരും. ഇന്‍വോയ്സുകള്‍ സാക്ഷ്യപ്പെടുത്താന്‍ ഓണ്‍ലൈന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. 10,000 ദിർഹത്തിന് മുകളിലുളള ഇറക്കുമതിക്ക് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ഇന്‍വോയ്സുകള്‍ സാക്ഷ്യപ്പെടുത്തേണ്ടത്. 150 ദിർഹമാണ് ഇംപോർട്ട് ഇൻവോയ്സ്, സർട്ടിഫിക്കറ്റ് ഓഫ് ഒറിജിൻ തുടങ്ങിയ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ ഈടാക്കുക.
ചരക്കുകള്‍ കൈപ്പറ്റാന്‍ ഡിക്ലറേഷന്‍ നല്കി 14 ദിവസം വരെ ഗ്രേസ് പിരീഡ് അനുവദിക്കും. എന്നാല്‍ സമയ പരിധി കഴിഞ്ഞും സാക്ഷ്യപ്പെടുത്തല്‍ പൂർത്തിയാക്കിയില്ലെങ്കില്‍ പിഴ ഈടാക്കും. ഒരു ഇന്‍വോയ്സിന് 500 ദിർഹം എന്ന നിരക്കിലാണ് പിഴ ഈടാക്കുക. 10,000 ദിർഹമിൽ താഴെയുള്ള ചരക്കുകൾ, വ്യക്തിഗത ഉപയോഗത്തിനുള്ള ഇറക്കുമതി, ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി, ഫ്രീസോണിലേക്കുള്ള ചരക്കുകൾ എന്നിവക്ക് ഈ നിബന്ധന ബാധകമല്ല.