ദുബായ് :സാങ്കേതിക പ്രശ്നമുണ്ടായതിനെ തുടർന്ന് ദുബായ് മെട്രോയുടെ റെഡ് ലൈനിലുണ്ടായ ഗതാഗത തടസ്സം പരിഹരിച്ചുവെന്ന് ദുബായ് റോഡ്സ് ആന്‍റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. രാവിലെ ജബല്‍ അലി-ഇക്വുറ്റി മെട്രോ സ്റ്റേഷനുകള്‍ക്കിടയിലാണ് സാങ്കേതിക പ്രശ്നത്തെ തുടർന്ന് ഗതാഗത തടസ്സമുണ്ടായത്. യാത്രാക്കാർക്ക് ബസുകളില്‍ യാത്ര തുടരാന്‍ സൗകര്യം ഒരുക്കിയിരുന്നു.
ജബല്‍ അലിയ്ക്കും ഇക്വുറ്റിയ്ക്കുമിടയിലുളള ഗതാഗതം സാധാരണ രീതിയിലേക്ക് എത്തി,സഹകരണത്തിന് നന്ദിയെന്നാണ് ആർടിഎയുടെ ട്വീറ്റ്.