ജമ്മുകാശ്മീര്‍: നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ജമ്മു കശ്മീരിലെ കത്വ ജില്ലയിലാണ് അപകടം ഉണ്ടായത്.
15 പേര്‍ക്ക് പരിക്കേറ്റു. ബില്ലവാറിലെ സില ഗ്രാമത്തിന് സമീപമാണ് അപകടം. വളവില്‍ വച്ച് ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
കൗഗില്‍ നിന്ന് ദന്നു പരോളിലേക്ക് വരികയായിരുന്ന വാഹനം സിലയില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ 60 വയസുള്ള സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ മരണപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ 15 പേരെ ബില്ലവറിലെ സബ് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബില്ലവാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.