ദുബായ്: യുഎഇയിലെ ഇന്ത്യന്‍ തടവുകാരുടെ മോചനം സംബന്ധിച്ച് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി മുരളീധരന്‍ യുഎഇ നീതിന്യായ മന്ത്രി അബ്ദുല്ല അൽ നുഐമിയുമായി ചർച്ച നടത്തി. മൂന്ന് മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും സാമ്പത്തിക ബാധ്യതയുളളതിനാല്‍ ജയിലില്‍ കഴിയുന്ന തടവുകാരുടെ മോചനമുള്‍പ്പടെയുളള കാര്യങ്ങളാണ് കൂടികാഴ്ചയില്‍ വിഷയമായത്.
ഇന്ത്യാക്കാർക്ക് ക്ഷേമവും നിയമസഹായവും ഉറപ്പുവരുത്താന്‍ ധാരണയായതായും മന്ത്രി പറഞ്ഞു. മൂന്നു ദിവസത്തെ സന്ദർശനത്തിയ മന്ത്രി യുഎഇ സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനുമായും ചർച്ച നടത്തി. അബുദബി അബൂമുറൈഖയിലെ ബാപ്സ് ഹിന്ദു ക്ഷേത്ര നിർമ്മാണ സ്ഥലത്തും അദ്ദേഹം സന്ദർശനം നടത്തി.