അബുദബി: ജോലിക്കിടെ മെഷീനില്‍ കുടുങ്ങി വലതുകൈ നഷ്ടമായ തൊഴിലാളിക്ക് തൊഴിലുടമ നഷ്ടപരിഹാരമായി ഒന്നരലക്ഷം ദിർഹം നല്‍കണമെന്ന് അബുദബി അപ്പീല്‍ കോടതി. ജോലിക്കിടെ മാംസം അരയ്ക്കുന്ന മെഷീനില്‍ കുടുങ്ങിയാണ് തൊഴിലാളിക്ക് വലതുകൈ നഷ്ടമായത്. ആവശ്യമായ സുരക്ഷ ഒരുക്കുന്നതില്‍ കമ്പനി അനാസ്ഥ കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് തൊഴിലാളി കോടതിയെ സമീപിച്ചത്. രണ്ടുലക്ഷം ദിർഹം നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ആവശ്യം.
തുടർന്ന് കമ്പനിയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് കണ്ടെത്തിയ അബുദബി ക്രിമിനല്‍ കോടതി പതിനായിരം ദിർഹം പിഴ അടയ്ക്കാനും പതിനായിരം ദിർഹം തൊഴിലാളിക്ക് നല്‍കാനും ഉത്തരവിട്ടിരുന്നു.എന്നാല്‍ അപകടത്തെതുടര്‍ന്ന് വലതുകൈ നഷ്ടമായതോടെ ജോലി ചെയ്യാന്‍ കഴിയില്ലെന്നും നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി അപ്പീല്‍ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഒന്നരലക്ഷം ദിര്‍ഹം നല്കാന് വിധിച്ചത്.