യുഎഇ: യുഎഇയില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വിവിധ ഭാഗങ്ങളില്‍ യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്. മഞ്ഞ് വീഴ്ചയുണ്ടാകുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. കാഴ്ചപരിധി കുറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
കിഴക്ക് -വടക്ക് ദിശയില്‍ തണുത്ത കാറ്റ് വീശും. 25 ഡിഗ്രി സെല്‍ഷ്യസായിരിക്കും ശരാശരി കൂടിയ താപനില. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.