കേന്ദ്ര ബജറ്റ്; വ്യവസായങ്ങള്‍ക്ക് വന്‍ സാമ്പത്തിക ആനൂകൂല്യങ്ങളെന്ന് സൂചന

കേന്ദ്ര ബജറ്റ്; വ്യവസായങ്ങള്‍ക്ക് വന്‍ സാമ്പത്തിക ആനൂകൂല്യങ്ങളെന്ന് സൂചന

ന്യൂഡല്‍ഹി: കേന്ദ്ര ബജറ്റില്‍ വ്യവസായങ്ങള്‍ക്ക് സാമ്പത്തിക ആനൂകൂല്യങ്ങള്‍ അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 14 മേഖലകള്‍ക്കായി ഏകദേശം രണ്ട് ലക്ഷം കോടി രൂപ ചെലവഴിച്ച് സര്‍ക്കാര്‍ ഇതിനകം പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിനെ ഉദ്ധരിച്ചുള്ള വിവരം.

കളിപ്പാട്ടങ്ങള്‍, സൈക്കിളുകള്‍, തുകല്‍, പാദരക്ഷകള്‍ എന്നിവയുടെ ഉല്‍പ്പാദനത്തിനുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ വരുന്ന ബജറ്റില്‍ സര്‍ക്കാര്‍ വിപുലീകരിക്കാന്‍ സാധ്യതയുണ്ട്.

ഓട്ടോമൊബൈല്‍സ്, ഓട്ടോ ഘടകങ്ങള്‍, വൈറ്റ് ഗുഡ്സ്, ഫാര്‍മ, ടെക്സ്‌റ്റൈല്‍സ്, ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള സോളാര്‍ പിവി മൊഡ്യൂളുകള്‍, അഡ്വാന്‍സ്ഡ് കെമിസ്ട്രി സെല്‍ എന്നിവയുള്‍പ്പെടെ ഇളവുകള്‍ നേടിയേക്കും.

ഗാര്‍ഹിക ഉല്‍പ്പാദനത്തെ ആഗോളതലത്തില്‍ എത്തിക്കാനും ഉല്‍പ്പാദനത്തില്‍ ആഗോള നിലവാരം കൊണ്ടുവരാനും പദ്ധതി ലക്ഷ്യമിടുന്നു. കളിപ്പാട്ടങ്ങള്‍, തുകല്‍ തുടങ്ങിയ വിവിധ മേഖലകളിലേക്ക് പിഎല്‍ഐ സ്‌കീം ആനുകൂല്യങ്ങള്‍ വ്യാപിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശം അന്തിമഘട്ടത്തിലാണ്.

ഇന്ത്യയിലെ നിര്‍മാതാക്കളെ ആഗോളതലത്തില്‍ മത്സരിക്കാന്‍ കഴിയുന്ന രീതിയിലേക്ക് പ്രാപ്തരാക്കുക എന്ന ലക്ഷ്യം സര്‍ക്കാരിനുണ്ടെന്നും അടിസ്ഥാന യോഗ്യത, അത്യാധുനിക സാങ്കേതികവിദ്യ എന്നീ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യങ്ങള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നുമാണ് സൂചന.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.