'വേട്ടയാടല്‍ തുടരും'; ലഹരി കടത്തുകാര്‍ക്കെതിരായ നടപടിയില്‍ വിട്ടു വീഴ്ചയില്ലെന്ന് അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി

'വേട്ടയാടല്‍ തുടരും'; ലഹരി കടത്തുകാര്‍ക്കെതിരായ നടപടിയില്‍ വിട്ടു വീഴ്ചയില്ലെന്ന് അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി

വാഷിങ്ടണ്‍: ലഹരി കടത്തുകാര്‍ക്കെതിരായ വേട്ടയാടല്‍ തുടരുമെന്ന് അമേരിക്ക. കരീബിയന്‍ കടലില്‍ കപ്പലില്‍ സഞ്ചരിക്കുകയായിരുന്ന മൂന്ന് പേരെ വെടിവെച്ച് കൊന്നതിന് പിന്നാലെയാണ് ഡിഫന്‍സ് സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ പ്രതികരണം.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് കരീബിയന്‍ കടലിലെ കപ്പലിന് നേരെ ആക്രമണം നടത്തിയതെന്ന് ഡിഫന്‍സ് സെക്രട്ടറി അറിയിച്ചു.

അന്താരാഷ്ട്ര അതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടുവെന്നും അദേഹം പറഞ്ഞു. യു.എസ് ഇന്റലിജന്‍സ് ഏജന്‍സികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പലിന് നേരെ ആക്രമണം നടത്തിയത്.

തുടര്‍ന്നും ഇത്തരം ആക്രമണങ്ങള്‍ നടത്തും. അമേരിക്കന്‍ വീടുകളില്‍ ലഹരി എത്താന്‍ സമ്മതിക്കില്ല. ലഹരിക്കടുത്തുകാരെ വേട്ടയാടി കൊല്ലുമെന്നും പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തില്‍ 28 പേരെങ്കിലും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

'ഞങ്ങള്‍ ഒരു അന്തര്‍വാഹിനിയെ ആക്രമിച്ചു. വന്‍തോതില്‍ മയക്കുമരുന്ന് കൊണ്ടുപോകുന്നതിനായി പ്രത്യേകം നിര്‍മിച്ച അന്തര്‍വാഹിനിയായിരുന്നു അത്' - ട്രംപ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.