"കണ്ണൂർ മീറ്റ് 2023" ന്റെ ഫ്ലയർ പ്രകാശനം ചെയ്തു


കുവൈറ്റ് സിറ്റി: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാക്കമ്മിറ്റയുടെ നേതൃത്വത്തിൽ ഫെബ്രുവരി പത്താം തീയതി അബ്ബാസിയായിൽ വെച്ച് നടത്തപ്പെടുന്ന "കണ്ണൂർ മീറ്റ് 2023" ന്റെ ഫ്ലയർ പ്രകാശനം കൊല്ലം എംപി എൻ. കെ. പ്രേമചന്ദ്രൻ നിർവഹിച്ചു.
ഇരിക്കൂർ എംഎൽഎ അഡ്വ. സജീവ് ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങ് ഒഐസിസി പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്യും. ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കാരുണ്യസ്പർശം പദ്ധതിയുടെ വാർഷികാഘോഷവും തദവസരത്തിൽ നടത്തപ്പെടുമെന്ന്‌ കണ്ണൂർ ജില്ലാക്കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.