ദുബായ് :എമിറേറ്റിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന ദുബായ് മാള്‍ പേരുമാറ്റുന്നു. ദ ദുബായ് മാള്‍ എന്നുളളതിന് പകരം ഇനി ദുബായ് മാള്‍ എന്ന് മാത്രമായിരിക്കും അറിയപ്പെടുക.14 വർഷത്തിന് ശേഷമാണ് പേരുമാറ്റം. ടിക് ടോകിലെ ഒരു വീഡിയോയിലൂടെയാണ് പേരുമാറ്റം അറിയിച്ചിരിക്കുന്നത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ പേരുമാറ്റത്തോട് പ്രതികരിച്ചിരിക്കുന്നത്. സമൂഹമാധ്യമ അക്കൗണ്ടിലെല്ലാം പേരുമാറ്റം പ്രതിഫലിക്കും. ദുബായ് ഡൗണ്ടൗണിലെ ദുബായ് മാൾ, ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന റീട്ടെയ്ൽ, ലൈഫ്‌സ്‌റ്റൈൽ ലക്ഷ്യസ്ഥാനമാണ്.