ദുബായില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതർ

ദുബായില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതർ

ദുബായ്:ദുബായില്‍ ഭൂചലനം അനുഭവപ്പെട്ടിട്ടില്ലെന്ന് അധികൃതർ, നാഷണല്‍ സെന്‍റർ ഓഫ് മെറ്റീരിയോളജിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം പൂർത്തിയാകാത്ത റിയൽ എസ്റ്റേറ്റ് പദ്ധതി പൊളിക്കുന്ന ജോലികളുമായി ബന്ധപ്പെട്ടുളള കുലുക്കമാണ് ഭൂചലനമായി തെറ്റിദ്ധരിക്കപ്പെട്ടതായിരിക്കാമെന്നാണ് വിലയിരുത്തല്‍. മീഡിയ സിറ്റിക്ക് സമീപമുള്ള ദുബായ് പേൾ ഡെവലപ്‌മെന്‍റാണ് പൊളിക്കുന്നത്. ഏറെക്കാലമായി ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു പദ്ധതി. കുഴിയെടുക്കുന്ന യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് കരാറുകാർ നവംബർ മുതൽ പ്രദേശത്തെ കെട്ടിടങ്ങൾ പൊളിച്ചുനീക്കാന്‍ ആരംഭിച്ചിരുന്നു കൺസോർഷ്യത്തിലെ നിരവധി നിക്ഷേപകർ പിന്മാറിയതിനാലാണ് 2011-ൽ പദ്ധതിയുടെ ജോലികൾ സ്തംഭിച്ചത്. പൂർണചന്ദ്രന്‍റെ ആകാരത്തില്‍ വലിയ റിസോർട്ടായിരിക്കും ഇനി നിശ്ചിത സ്ഥലത്ത് വരികയെന്നാണ് പ്രതീക്ഷ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.