ദുബായ് :യുഎഇയിലെ വിവിധ ഇടങ്ങളില്‍ സാമാന്യം ഭേദപ്പെട്ട രീതിയില്‍ മഴ ലഭിച്ചു. ദുബായ് ദേരയിലും ഷാർജയിലെ വിവിധ ഇടങ്ങളിലെല്ലാം ഭേദപ്പെട്ട മഴയാണ് പെയ്തത്. റോഡുകളില്‍ വെളളക്കെട്ടുണ്ടുണ്ടാകുമെന്നും മഴ മുന്നറിയിപ്പുകള്‍ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. ദുബായിലെ അല്‍ വർഖ, അന്താരാഷ്ട്ര വിമാനത്താവളം, അല്‍ അവീർ, അല്‍ ഖവനീജ്, നാദ് അല്‍ ഹമർ, റാസല്‍ ഖോർ, അല്‍ റാഷിദിയ തുടങ്ങിയ മേഖലകിളില്‍ ശക്തമായ മഴപെയ്തു. അബുദബിയിലെ അലൈനില്‍ ജബൽ ഹഫീത്, അൽ ബദ മേഖലകളിൽ സാമാന്യം മഴ ലഭിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴപെയ്തതോടെ രാജ്യത്താകമാനം തണുപ്പും കൂടി. ശരാശരി കൂടിയ താപനില 22 ഡിഗ്രി സെല്‍ഷ്യസായി. വരും ദിവസങ്ങളിലും രാജ്യത്തിന്‍റെ കിഴക്കന്‍, തീരദേശ, പടിഞ്ഞാറന്‍ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.ബുധന്‍ വ്യാഴം വെളളി ദിവസങ്ങളില്‍ ശക്തമായ മഴ മുന്നറിയിപ്പാണ് നല്‍കിയിട്ടുളളത്. കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.