ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ കെട്ടിടം തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. നാല് നില കെട്ടിടമാണ് തകര്‍ന്ന് വീണത്. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ് സൂചന.
എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹസ്രത്ഗഞ്ചിലെ അലയ അപ്പാര്‍ട്ട്മെന്റാണ് തകര്‍ന്ന് വീണത്. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഉപമുഖ്യമന്ത്രി ബ്രിജേഷ് പതക് അറിയിച്ചിട്ടുണ്ട്.
ഈ കെട്ടിടത്തില്‍ നാല് കുടുംബങ്ങളാണ് താമസിച്ചിരുന്നത്. മൂന്ന് പേരെ അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭൂകമ്പത്തിലുണ്ടായ ബലക്ഷയമാണ് കെട്ടിടം തകരാന്‍ കാരണമെന്നാണ് സംശയിക്കപ്പെടുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.