സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; മലയാളി പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരമവിശിഷ്ട സേവാ മെഡല്‍

സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു; മലയാളി പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരമവിശിഷ്ട സേവാ മെഡല്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വര്‍ഷത്തെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 412 പേര്‍ക്കാണ് ഇത്തവണത്തെ പുരസ്‌കാരം. ആറ് പേര്‍ക്ക് കീര്‍ത്തി ചക്രയും 15 പേര്‍ക്ക് ശൗര്യചക്രയും നല്‍കും.

29 പേര്‍ പരമവിശിഷ്ട സേവാ മെഡലിനും 52 പേര്‍ അതിവിശിഷ്ട സേവാ മെഡലിനും അര്‍ഹരായി. അസം റൈഫിള്‍സ് ഡയറക്ടര്‍ ജനറലും മലയാളിയുമായ പ്രദീപ് ചന്ദ്രന്‍ നായരും പരമവിശിഷ്ട സേവാ പുരസ്‌കാരം നേടിയവരില്‍ ഉള്‍പ്പെടുന്നു. 

പത്ത് പേര്‍ യുദ്ധസേവാ മെഡലും ഒരാള്‍ നാവികസേനാ മെഡലും നേടി. 126 പേര്‍ വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.