അബുദബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്ഥാനിലെത്തി. വിമാനത്താവളത്തിൽ പാകിസ്ഥാന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും മറ്റ് മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും നേരിട്ടെത്തി അദ്ദേഹത്തെ സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം ദൃഢമാക്കുന്നതിനെ കുറിച്ചും സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു.

സാമ്പത്തികം, വ്യാപാരം, വികസനം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി. അബൂദബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗം ഷെയ്ഖ് തയ്യിബ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അല്‍ നഹ്യാൻ, യു.എ.ഇ പ്രസിഡന്റിന്റെ ഉപദേശകൻ ഷെയ്ഖ് സുൽത്താൻ ബിൻ ഹംദാൻ അൽ നഹ്യാൻ, തുടങ്ങിയവരും കൂടികാഴ്ചയില്‍ പങ്കെടുത്തു.