ലോക്സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മക്കള്‍ നീതി മയ്യം; കമലഹാസന്‍ യു.പി.എ സഖ്യത്തിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മക്കള്‍ നീതി മയ്യം; കമലഹാസന്‍ യു.പി.എ സഖ്യത്തിലേക്ക്

ചെന്നൈ: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ കമലഹസന്റെ മക്കള്‍ നീതി മയ്യം യു.പി.എ സഖ്യത്തില്‍ ചേര്‍ന്നേക്കും. ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പില്‍ ഡി.എം.കെ സഖ്യത്തില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇ.വി.കെ.എസ് ഇളങ്കോവന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് മക്കള്‍ നീതി മയ്യം.

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഇളങ്കോവന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് കമലഹാസന്‍ അറിയിച്ചു. ഇളങ്കോവനുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു കമലഹാസന്റെ പ്രഖ്യാപനം. പിന്തുണയ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നന്ദി അറിയിക്കുകയും ചെയ്തു.

അതേസമയം അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സഖ്യത്തെക്കുറിച്ച് ഇപ്പോള്‍ തീരുമാനിക്കാന്‍ കഴിയില്ലെന്ന് കമലഹാസന്‍ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.