ഒമാനിൽ ഇന്ത്യൻ എംബസ്സി റിപ്പബ്ലിക് ദിനാഘോഷം

ഒമാനിൽ ഇന്ത്യൻ എംബസ്സി റിപ്പബ്ലിക് ദിനാഘോഷം

മസ്കറ്റ് : ഒമാനിലെ ഇന്ത്യൻ എംബസിയിൽ റിപ്ലബ്ലിക് ആഘോഷം നടന്നു. രാവിലെ, 8 മണിക്ക്, അംബാസ്സഡർ അമിത് നാരങ് പതാക ഉയർത്തിയതിനു ശേഷം റിപ്പബ്ലിൿ ദിന സന്ദേശം നൽകി. ലോകം സാമ്പത്തികമായി വളരെ പ്രതികൂല സാഹചര്യങ്ങളിൽ കൂടി കടന്ന് പോകുന്ന ഈ അവസരത്തിൽ സർക്കാരിന്റെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ മൂലം ഇന്ത്യ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഉയർന്നു എന്നുള്ളത് അഭിമാനകരമായ വസ്തുതയാണ് എന്ന് ആദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.


ഈ അവസരത്തിൽ രാജ്യം കാക്കുന്ന നമ്മുടെ സൈനികരെയും അനുസ്മരിക്കേണ്ടതുണ്ടെന്നും രാജ്യം ഉന്നതിയുടെ പടവുകൾ കയറുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒമാനിൽ നാനാതുറകളിൽ ജോലിചെയ്യുന്നവരും , ബിസിനെസ്സ് ചെയ്യുന്നവരും ഒക്കെയായ ക്ഷണിക്കപ്പെട്ട ഇന്ത്യക്കാർ പങ്കെടുത്ത പതാക ഉയർത്തൽ ചടങ്ങിൽ ഇന്ത്യൻ സ്കൂൾ മബേലയിലെ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ പാടി. പങ്കെടുത്ത എല്ലാവര്ക്കും അംബാസിഡർ നന്ദി അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.