ആഗ്ര: ഉത്തര്‍പ്രദേശില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് നാല് വയസുകാരി മരിച്ചു. ആഗ്രയിലാണ് ഉത്ഖനനത്തിനിടെ അപകടം നടന്നത്. ഉത്ഖനനത്തെ തുടര്‍ന്ന് ആറ് വീടുകളും ഒരു ക്ഷേത്രവുമാണ് ഇവിടെ തകര്‍ന്നത്. ഈ കെട്ടിടങ്ങള്‍ക്കിടയില്‍ പെട്ട് കുഞ്ഞ് മരണപ്പെടുകയായിരുന്നു.
രാവിലെ ഏഴിനായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങളില്‍ മൂന്ന് പേരാണ് കുടുങ്ങിയത്. വിവേക് കുമാര്‍, മക്കളായ വിദേഹി (5), രുസാലി (4) എന്നിവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രുസാലി മരണപ്പെട്ടു.