ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരത്തിന്റെ മനോഹരമായ വീഡിയോ പങ്കുവെച്ച് ഇന്ത്യയിലെ യു.എസ് എംബസി. വന്ദേമാതരത്തിന്റെ മെലഡി വ്യാഖ്യാനമാണ് യു.എസ് എംബസി പങ്കുവെച്ചത്. പവിത്ര ചരി എന്ന ഗായികയാണ് മാധുര്യം വരച്ചുകാട്ടുന്ന ' വന്ദേമാതരം'ഗാനം ആലപിച്ചിരിക്കുന്നത്.
ഓടക്കുഴലിന്റെയും ഗിറ്റാറിന്റെയും അകമ്പടിയോടെയാണ് ദേശീയ ഗീതം ആലപിച്ചിരിക്കുന്നത്. എംബസിയിലെ ഉദ്യേഗസ്ഥരുടെ പിന്തുണയൊടേയായിരുന്നു പവിത്രയുടെ ഗാനാലാപനം.
74 -ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ആശംസകള്‍ അറിയിക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് എംബസി വീഡിയോ പങ്കുവെച്ചത്. യു.എസ് എംബസിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ആശംസകള്‍ അറിയിച്ചത്.