ന്യൂഡല്‍ഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററി ഡല്‍ഹി, അംബേദ്കര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇന്ന് പ്രദര്‍ശിപ്പിക്കും. ഡോക്യുമെന്ററി പ്രദര്‍ശനത്തിനിടെ ജെഎന്‍യുവില്‍ ഉണ്ടായ ആക്രമണ്ത്തില്‍ വിദ്യാര്‍ഥി യൂണിയന്‍ ഇന്നലെ രാത്രി പ്രതിഷേധ മാര്‍ച്ച് നടത്തിയിുന്നു.
ഡോക്യുമെന്ററിയോ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട കാര്യങ്ങളോ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രത്തിന്റെ നടപടി തുടരുകയാണ്. ഡോക്യുമെന്ററി രണ്ടാം ഭാഗം പുറത്തിറങ്ങിയതോടെ നിരീക്ഷണം കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
അതേസമയം കേരളം അടക്കം നിരവധി സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളും വിദ്യാര്‍ഥി സംഘടനകളും ഡോക്യുമെന്ററിയുടെ പ്രദര്‍ശനം വ്യാപിപ്പിച്ചിട്ടുണ്ട്.