സ്വകാര്യ നഴ്‌സിങ് ഹോമില്‍ തീ പിടുത്തം; രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് മരണം

സ്വകാര്യ നഴ്‌സിങ് ഹോമില്‍ തീ പിടുത്തം; രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് മരണം

ധന്‍ബാദ്: ജാര്‍ഖണ്ഡില്‍ സ്വകാര്യ നഴ്‌സിങ് ഹോമിന് തീ പിടിച്ച് രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് പേര്‍ മരിച്ചു. ധന്‍ബാദിലാണ് അപകടമുണ്ടായത്.

മെഡിക്കല്‍ സ്ഥാപന ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, സ്ഥാപനത്തിന്റെ ഉടമ സോഹന്‍ ഖമാരി, സഹായി താരാദേവി എന്നിവരാണ് മരിച്ചത്.

ധന്‍ബാദിലെ ബാങ്ക് മോറിലുള്ള നഴ്സിങ് ഹോമിന്റെ സ്റ്റോര്‍ റൂമില്‍ പുലര്‍ച്ചെ രണ്ടിനാണ് തീപിടുത്തമുണ്ടായത്. അഞ്ച് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ധന്‍ബാദ് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പ്രേം കുമാര്‍ പറഞ്ഞു.

ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തീപിടിത്തത്തിന് കാരണം എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.