ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലുമായി മൂന്ന് വിമാനങ്ങള്‍ തകര്‍ന്ന് വീണു. ശനിയാഴ്ച രാവിലെയാണ് സംഭവം. രണ്ട് യുദ്ധ വിമാനങ്ങളും ഒരു ചാര്‍ട്ടേഡ് ഫ്‌ളൈറ്റുമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.
രാജസ്ഥാനിലെ ഭരത് പൂരിലാണ് ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് വീണത്. മധ്യപ്രദേശിലെ മൊറേനയിലാണ് സുഖോയ്-30 മിറാഷ് 2000 വിമാനങ്ങള്‍ തകര്‍ന്ന് വീണത്.
അതേസമയം വിമാനങ്ങളില്‍ എത്ര പേര്‍ ഉണ്ടായിരുന്നതായോ അപകടത്തിന്റെ കാരണമോ വ്യക്തമല്ല. രാജസ്ഥാനില്‍ തകര്‍ന്ന ചാര്‍ട്ടേഡ് വിമാനം ആകാശത്തില്‍ നിന്ന് തന്നെ കത്തി താഴേക്ക് പതിച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സംഭവത്തില്‍ പ്രതിരോധ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടു.