ഭോപാല്‍: മധ്യപ്രദേശില്‍ വിമാനങ്ങള്‍ കൂട്ടിയിട്ടിച്ച് ഉണ്ടായ അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമസേന. ഇന്ന് രാവിലെ ഗ്വാളിയാറിന് സമീപമാണ് വ്യോമസേനയുടെ രണ്ട് യുദ്ധ വിമാനങ്ങള്‍ അപകടത്തില്‍പ്പെട്ടത്. പതിവ് പറക്കല്‍ പരിശീലന ദൗത്യത്തിനിടെയാണ് അപകടം ഉണ്ടായത്.
അന്വേഷണത്തിന് ഉത്തരവിട്ടതായി വ്യോമസേന ട്വിറ്ററിലൂടെയാണ് അറിയച്ചത്.
സുഖോയ്, മിറാഷ് വിമാനങ്ങളാണ് തകര്‍ന്ന് വീണത്. അപകടത്തിന് പിന്നാലെ വ്യോമസേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. മൂന്ന് പൈലറ്റുമാര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ പരിക്ക് ഗുരുതരമാണ്. മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.