ബൈക്കപകടത്തില്‍ പരിക്കേറ്റ് മരണമടഞ്ഞ റിട്ട. ബാങ്ക് മാനേജരുടെ സംസ്‌കാരം ഞായറാഴ്ച

ബൈക്കപകടത്തില്‍ പരിക്കേറ്റ് മരണമടഞ്ഞ റിട്ട. ബാങ്ക് മാനേജരുടെ സംസ്‌കാരം ഞായറാഴ്ച

തൃശൂര്‍: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ധനലക്ഷ്മി ബാങ്ക് റിട്ടയേഡ് മാനേജര്‍ ചിയ്യാരം മണവാളന്‍ വീട്ടില്‍ വിന്‍സെന്റിന്റെ സംസ്‌കാരം ഞായറാഴ്ച രാവിലെ പതിനൊന്നിന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടക്കും.

തിങ്കളാഴ്ച രാവിലെ ഒല്ലൂര്‍ ഇ.എസ്.ഐക്ക് സമീപമായിരുന്നു അപകടം. വിന്‍സെന്റ് ഓടിച്ചിരുന്ന ബൈക്ക് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ അദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.

ഭാര്യ: റിട്ട. ഹയര്‍ സെക്കണ്ടറി അധ്യാപിക മീന. മക്കള്‍ എഡ്വിന്‍ സന്ദീപ് വിന്‍സെന്റ് (കാനറാ ബാങ്ക്), മേരി സാന്ദ്ര വിന്‍സെന്റ് (ജര്‍മനി).

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.