ഒഐസിസി കാസർഗോഡ് ജില്ലാക്കമ്മറ്റി യാത്രയയപ്പ് നൽകി

ഒഐസിസി കാസർഗോഡ് ജില്ലാക്കമ്മറ്റി യാത്രയയപ്പ് നൽകി

കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസ ജീവിതത്തിനു ശേഷം കാനഡയിലേക്ക് പോകുന്ന ഒ.ഐ.സി.സി കുവൈറ്റ് കാസർഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ജയേഷ് ഓണശ്ശേരിലിനു യാത്രയയപ്പ് നൽകി. ഒ.ഐ.സി.സി കാസർഗോഡ്  ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം നാഷണൽ കമ്മിറ്റി പ്രസിഡന്റ് വർഗ്ഗീസ് പുതുക്കുളങ്ങര നിർവ്വഹിച്ചു. ആക്ടിങ്ങ് പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അദ്ധ്യക്ഷനായിരുന്നു.
സമ്മേളനത്തിൽ ഒ.ഐ.സി.സി  കേന്ദ്രകമ്മിറ്റി ഭാരവാഹികളായ ബി.സ്.പിള്ള, രാജീവ് നാടുവിലേമുറി, ജോയി കരുവാളൂർ, കേന്ദ്രകമ്മിറ്റി മെമ്പർ രാമകൃഷ്ണൻ കള്ളാർ, ഒ.ഐ.സി.സി നേതാക്കളായ ജോബിൻ ജോസ്, വിധു കുമാർ, സിദ്ധിഖ് അപ്പക്കാൻ, അലക്സ് മാനന്തവാടി, ഷോബിൻ സണ്ണി, റസാഖ് ചെറുതുരുത്തി, നിബു ജേക്കബ്, ലിപിൻ മുഴക്കുന്നു, കാസർഗോഡ് ജില്ലാ കമ്മിറ്റി ഭാരവാഹികളായ  നാസർ ചുള്ളിക്കര, സമദ് കൊട്ടോടി, അനിൽ ചീമേനി, ഇബ്രാഹിം കൊട്ടോടി, സുമേഷ് രാജ്, ബാബുപാവൂർവീട്ടിൽ, നൗഷാദ് കള്ളാർ, നൗഷാദ് തിടിൽ തുടങ്ങിയവർ ആശംസയറിയിച്ചു സംസാരിച്ചു.
ജില്ലാ  കമ്മിറ്റിയുടെ ഉപഹാരം കാസർഗോഡ് ഒ.ഐ.സി.സി ജില്ലാ ഭാരവാഹികൾ ജയേഷ് ഓണശ്ശേരിലിനു നൽകി. ജയേഷ് ഓണശ്ശേരിൽ മറുപടി പ്രസംഗം നടത്തി. തുടർന്ന് നൗഷാദ് തിടിലിന്റെയും ശ്രീനിവാസന്റെയും നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി.
ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും ട്രഷറർ  രാജേഷ് നന്ദിയും പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.