ലഡാക്കില്‍ ഹിമപാതം: യുവതിയും പെണ്‍കുട്ടിയും മരിച്ചു

ലഡാക്കില്‍ ഹിമപാതം: യുവതിയും പെണ്‍കുട്ടിയും മരിച്ചു

ശ്രീനഗര്‍: ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ ഹിമപാതത്തില്‍ പെട്ട് ഒരു സ്ത്രീയും കൗമാരക്കാരിയായ പെണ്‍കുട്ടിയും മരിച്ചു. കുല്‍സും ബി (14), ബില്‍ക്വിസ് ബാനോ (25) എന്നിവരാണ് മരിച്ചത്.

കാര്‍ഗില്‍-ജനസ്‌കര്‍ ഹൈവേയിലെ ടാംഗോള്‍ ഗ്രാമത്തിനടുത്തുള്ള റോഡിലൂടെ നടന്നുപോകുമ്പോള്‍ ഹിമപാതത്തില്‍ അകപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അവരെ രക്ഷിക്കാനായില്ല. രക്ഷാപ്രവര്‍ത്തകര്‍ അവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കുകയും നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അന്തിമ ചടങ്ങുകള്‍ക്കായി അവരുടെ കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.