കർഷക മാർച്ചിന് പിന്നിൽ ഇടനിലക്കാർ: ആരോപണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി

കർഷക മാർച്ചിന് പിന്നിൽ ഇടനിലക്കാർ: ആരോപണവുമായി കേന്ദ്ര വിദേശകാര്യമന്ത്രി

ദില്ലി: രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തിയ മാർച്ചിന് പിന്നിൽ ഇടനിലക്കാരാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇടനിലക്കാർ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക നിയമം കർഷകർക്ക് അനുകൂലമായതാണെന്നും അദ്ദേഹം വാദിച്ചു. കേരളത്തിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച വിജയം നേടും. മസാല ബോണ്ടിലടക്കം രാഷ്ട്രീയ ഇടപെടലോടെയാണ് എൻഫോഴ്സ്മെന്റ് പ്രവർത്തിക്കുന്നതെന്ന ധനമന്ത്രി തോമസ് ഐസകിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.