ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര നിയമ മന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ ശാന്തി ഭൂഷണ്‍ അന്തരിച്ചു. 97 വയസായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ മകനാണ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു.
1977 മുതല്‍ 1979 വരെ മൊറാര്‍ജി ദേശായി സര്‍ക്കാരിലാണ് കേന്ദ്ര ശാന്തി ഭൂഷന്‍ നിയമ മന്ത്രിയായിരുന്നത്. 1980 ല്‍ പ്രമുഖ സന്നദ്ധ സംഘടനയായ പബ്ലിക് ഇന്ററെസ്റ്റ് ലിറ്റിഗേഷന് രൂപം നല്‍കി.
സുപ്രീം കോടതിയില്‍ നിരവധി പൊതുതാല്‍പര്യ ഹര്‍ജികള്‍ നല്‍കി ഈ സംഘടന ജനശ്രദ്ധ നേടി. ആംആദ്മി പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ശാന്തി ഭൂഷണ്‍.