ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപിടിത്തം: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു; നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു

ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപിടിത്തം: മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 14 പേര്‍ മരിച്ചു; നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നു

റാഞ്ചി: ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ വന്‍ തീപിടിത്തം. ധന്‍ബാദിലെ ആശിര്‍വാദ ടവര്‍ എന്ന അപ്പാര്‍ട്‌മെന്റിലുണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ട്. നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായും അറിയുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

മരിച്ചവരില്‍ മൂന്നു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. തീ പെട്ടെന്ന് ആളിപ്പടര്‍ന്നതാണ് വന്‍ അപടത്തിലേക്കു നയിച്ചതെന്നാണ് വിവരം. ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ധന്‍ബാദില്‍ വൈകുന്നേരം ആറോടെയാണ് തീപിടിത്തം ഉണ്ടായത്.

സംഭവത്തില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അനുശോചനം രേഖപ്പെടുത്തി. ജില്ലാ ഭരണകൂടം കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.