ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 11 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയില്‍ പരീക്ഷണം പുരോഗമിക്കുന്ന വിവിധ കൊവിഡ് വാക്‌സിനുകളുടെ വികസന, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം മന്‍ കി ബാത്തിലൂടെ പങ്കുവച്ചേക്കും.