വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിക്കുന്നത് വേദനാജനകം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

വിശുദ്ധ ബൈബിൾ കത്തിച്ച് പ്രചരിപ്പിക്കുന്നത്  വേദനാജനകം: പ്രൊ ലൈഫ് അപ്പോസ്തലേറ്റ്

കൊച്ചി: ലോകം ആദരവോടെയും ക്രൈസ്തവ വിശ്വാസികൾ ദൈവവചനമായും വിശ്വസിക്കുന്ന വിശുദ്ധ ബൈബിൾ കത്തിച്ചു പ്രചരിപ്പിച്ച സംഭവം വേദനിപ്പിക്കുന്നതെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സംസ്കാരത്തിനെതിരായി പ്രവർത്തിക്കുന്നതിനെ പൊതുസമൂഹം അപലപിക്കണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുവാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് അഭിപ്രായപ്പെട്ടു. വിവിധ മത വിശ്വാസികൾ സ്നേഹ സാഹോദര്യത്തോടെ ജീവിക്കുന്ന കേരളത്തിൽ, വിശുദ്ധ ബൈബിൾ കത്തിച്ച ഒറ്റപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുമ്പോൾ വിശ്വാസചൈതന്യം സംരക്ഷിച്ചുകൊണ്ടാകണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.