വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി ഖത്തർ

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് നേട്ടവുമായി ഖത്തർ

ദോഹ: വിമാനയാത്രക്കാരുടെ എണ്ണത്തില്‍ റെക്കോർഡ് നേട്ടവുമായി ഖത്തർ. 2022ല്‍ 35 ദശലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് യാത്രാക്കാരുടെ എണ്ണത്തില്‍ 101.9 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുളളത്. ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്.

2022ല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 35,734,243 പേരാണ് യാത്ര ചെയ്തത്. 2021ല്‍ ഇത് 17,703,274ആയിരുന്നു. 2021ല്‍ ഖത്തറില്‍ വന്നുപോയത് 1,69,909 വിമാനങ്ങളാണ്. 2022ല്‍ ഈ കണക്ക് 2,17,875 ലേക്കെത്തി. ഫിഫ വേള്‍ഡ് കപ്പ് ഫുട്ബോളിന് രാജ്യം വേദിയായിരുന്നു. ഇതാണ് യാത്രാക്കാരുടെ എണ്ണം വർദ്ധിക്കാന്‍ കാരണമായത്. അതേസമയം, എയര്‍ കാര്‍ഗോയില്‍ 11.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021ലെ കണക്കിലിത് 2,620,095 ടണ്‍ ആയിരുന്നു.2022ലേക്കെത്തിയപ്പോള്‍ 2,321,921 ടണ്ണായി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.