രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി

രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി

ഓസ്ട്രേലിയ: ഇന്ത്യ ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് തോല്‍വി. 51 റണ്‍സിനാണ് ഓസ്‌ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ചത്. ജയത്തോടെ ഓസ്‌ട്രേലിയ മൂന്ന് മത്സരങ്ങള്‍ ഉള്ള ഏകദിന പരമ്പര 2-0ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സേ നേടാൻ സാധിച്ചൊള്ളൂ. ഇന്ത്യക്ക് വേണ്ടി കോഹിലി മികച്ച പ്രകടനം നടത്തി. 89 റണ്‍സ് ആണ് താരം നേടിയത്. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി മികച്ച തുടക്കമാണ് ധവാനും, മായങ്ക് അഗര്‍വാളും നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 58 റണ്‍സ് നേടി. എന്നാല്‍ പിന്നീട് വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി മാറി . മൂന്നാം വിക്കറ്റില്‍ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് കോഹിലി 93 റണ്‍സ് നേടി. എന്നാല്‍ ഇതും വഴി പിരിഞ്ഞതോടെ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് മങ്ങല്‍ വീണു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.