ലക്‌നൗ: മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ വാഹന വ്യൂഹത്തില്‍ കൂട്ടയിടി. സ്പീഡ് ബ്രേക്കര്‍ കണ്ട് ഒരു എസ്.യു.വി സഡണ്‍ ബ്രേക്കിട്ടതോടെ പിന്നാലെയെത്തിയ ഏഴ് കാറുകള്‍ ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അഖിലേഷിന് പരിക്കുകളില്ല. ഇന്ന് ഉച്ചയ്ക്ക് ഹാര്‍ദോയ് ജില്ലയില്‍ വച്ചാണ് സംഭവം നടന്നത്. ഹര്‍പല്‍പൂരിലെ ഫര്‍ഹത് നഗര്‍ റെയില്‍വേ ക്രോസിന് സമീപത്തുള്ള സ്പീഡ് ബ്രേക്കര്‍ കണ്ടയുടനാണ് വാഹനവ്യൂഹത്തിലെ ഒരു എസ്യുവി ബ്രേക്കിട്ടത്.
വേഗത്തില്‍ സഞ്ചരിക്കുകയായിരുന്ന വ്യൂഹത്തിലെ മറ്റ് ആറ് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിച്ചുകയറി. അഖിലേഷ് സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടില്ലെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു.