ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി. കുല്‍ഗാമില്‍ നിന്നാണ് ജെയ്ഷ് ഇ മുഹമ്മദ് ഭീകരവാദികളുമായി ബന്ധമുള്ളവരുടെ പക്കല്‍ നിന്നും ആയുധം കണ്ടെത്തിയത്.
സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് മോര്‍ട്ടാര്‍ ഷെല്ലുകള്‍, നാല് യന്ത്രത്തോക്ക് ഷെല്ലുകള്‍, എകെ 47 വെടിയുണ്ടകള്‍, എം 4 മാഗസിനുകള്‍ തുടങ്ങിയവയാണ് പിടികൂടിയത്.
കുല്‍ഗാം പൊലീസും സൈന്യത്തിന്റെ രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.