ഇത്രയും വലിയ ശബ്ദം വേറെ കേട്ടിട്ടില്ല'; കളമശേരിയിലെ സ്‌ഫോടനത്തില്‍ ഞെട്ടല്‍ മാറാതെ കൊച്ചുദേവസ്യ

ഇത്രയും വലിയ ശബ്ദം വേറെ കേട്ടിട്ടില്ല'; കളമശേരിയിലെ സ്‌ഫോടനത്തില്‍ ഞെട്ടല്‍ മാറാതെ കൊച്ചുദേവസ്യ

കൊച്ചി: 'ഇത്രയും വലിയ ശബ്ദം ലോകത്ത് വേറെ ഞാന്‍ കേട്ടിട്ടില്ല. ഇതിലും കൂടുതല്‍ ഇനി പേടിക്കാനില്ല'- കളമശേരിയിലെ സാമ്രാ കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ഫോടനത്തിന് ദൃക്‌സാക്ഷിയായ കൊച്ചുദേവസ്യ പറഞ്ഞു.

മൂന്ന് തവണ സ്ഫോടന ശബ്ദം കേട്ടു.ഹാളിന്റെ മധ്യഭാഗത്ത് വഴിയിലാണ് ആദ്യം പൊട്ടിത്തെറിയുണ്ടായത്. സ്ഫോടന സ്ഥലത്ത് കടുത്ത തീയും പുകയും അനുഭവപ്പെട്ടതായും വളരെ ഉയരത്തില്‍ തീപടര്‍ന്നതായും അദേഹം പറഞ്ഞു. കളമശേരിയിലെ സ്ഫോടനത്തില്‍ കൊച്ചുദേവസ്യയുടെ ബന്ധുക്കളായ കുട്ടികള്‍ക്കും പരിക്കേറ്റിരുന്നു.

എല്ലാവരും ആ സമയത്ത് കണ്ണടച്ചു നില്‍ക്കുകയായിരുന്നു. ഉയരത്തില്‍ തീ പടര്‍ന്നു പിടിച്ചു. എല്ലാവരും വേഗം പറത്തേക്കോടി ഞായറാഴ്ചയായതിനാല്‍ നിരവധി ആളുകളുണ്ടായിരുന്നു. കുട്ടികളും പ്രായമായവരും കുറേയുണ്ട്. താന്‍ മക്കളോടൊപ്പം ഒരുമിച്ചായിരുന്നു ഇരുന്നത്. കുട്ടികളുടെ വസ്ത്രങ്ങളില്‍ തീപടര്‍ന്നിരുന്നെന്നും കൊച്ചുദേവസ്യ വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.