ന്യൂഡല്‍ഹി: അഞ്ച് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ വൈകാതെ അംഗീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.
രാജസ്ഥാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ള അഞ്ച് പേരേയാണ് സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജി ഇന്നലെ പരിഗണനയ്ക്ക് എടുത്തപ്പോള്‍ നിയമനം നടത്താന്‍ വൈകിയാല്‍ നടപടി നേരിടേണ്ടി വരുമെന്ന് കോടതി താക്കീത് നല്‍കിയിരുന്നു.
പുതിയ ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട തര്‍ക്കം അറിവുള്ളതാണെന്നും പ്രമോഷനെയും സ്ഥലം മാറ്റത്തേയും ഒരുതരത്തിലും ബാധിക്കിന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.