ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നടപ്പാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി

ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നടപ്പാക്കില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി

ന്യൂഡല്‍ഹി: ശമ്പളത്തോടെയുള്ള ആര്‍ത്തവ അവധി നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍.

ആര്‍ത്തവം സാധാരണ ശാരീരിക പ്രതിഭാസം മാത്രമാണ്. ഇതേ തുടര്‍ന്ന് ശാരീരിക ബുദ്ധിമുട്ടുണ്ടാകുന്നത് ചെറിയ ഒരു വിഭാഗത്തിന് മാത്രമാണ്. മറ്റുള്ളവരെ അത് വലിയ രീതിയില്‍ ബാധിക്കാറില്ല. അതുകൊണ്ട് തന്നെയാണ് ആര്‍ത്തവ അവധി കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കാത്തതെന്നും ഭാരതി പവാര്‍ വ്യക്തമാക്കി.

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയ്ക്ക് കീഴില്‍ 23 കോടി ആയുഷ്മാന്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്. 10.74 കോടി കുടുംബങ്ങള്‍ക്ക് ഒരു കുടുംബത്തിന് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.