എറണാകുളം ഡിസ്ട്രിക് അസോസിയേഷൻ "കുടുംബോത്സവം 2023"

എറണാകുളം ഡിസ്ട്രിക് അസോസിയേഷൻ

കുവൈറ്റ് സിറ്റി: എറണാകുളം ഡിസ്ട്രിക് അസോസിയേഷൻ(ഇഡിഎ) അബ്ബാസിയാ യൂണിറ്റ് ക്രിസ്തുമസ് പുതുവത്സരാഘോഷവും റിപ്പബ്ലിക്ദിനാഘോഷവും "കുടുംബോത്സവം 2023 " എന്ന പേരിൽ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.


ഇ ഡി എ അബ്ബാസിയാ യൂണിറ്റ് കൺവീനർ വിനോദ് ചന്ദ്രൻ്റെ അധ്യക്ഷതയയിൽ കൂടിയ യോഗത്തിൽ ഇ ഡി എ പ്രസിഡൻ്റ് ജോമോൻ കോയിക്കര, ജനറൽ സെക്രട്ടറി ബെന്നി ചെറിയാൻ, ട്രഷറർ ബാബു എബ്രഹാം,ജനറൽ കോർഡിനേറ്റർ തങ്കച്ചൻ ജോസഫ്, ജിഷോയ് ജോസ്,ജിനോ എം.കെ, ജിയോ മത്തായി, ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് സെക്രട്ടറി ജിൻസി ചെറിയാൻ സ്വാഗതവും, ഇവൻ്റ് കൺവീനർ പ്രവീൺ മാടശ്ശേരി നന്ദിയും പറഞ്ഞു.


കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന അംഗങ്ങളായ ദീപു,ലിജോ കാക്കനാടൻ, ജോമോൾ ജോയി, എന്നിവരെ മൊമെൻ്റോ നൽകി ആദരിച്ചു.പ്രോഗ്രാം കോർഡിനേറ്റർ സോണിയാ ജോബിയുടെ നേതൃത്വത്തിൽ ബാലവേദിയുടെയും വനിതാവേദിയുടെയും അംഗങ്ങൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.
കുവൈറ്റിലെ മുൻനിര ഗാനമേളട്രൂപ്പായ എലെൻസിയുടെ ഗാനമേള, സ്വാദിഷ്ടമായ ഭക്ഷണ വിരുന്ന് എന്നിവ കുടുംബോത്സവത്തിൻ്റെ ആകർഷണങ്ങളായിരുന്നു.

ജോബി ഈരാളി,ജിസി ജിഷോയി, ലൗസൺ പോൾ, സൗമ്യ വിനോദ്, പ്രിയങ്കാ പ്രവീൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.