ചെന്നൈ: അന്തരിച്ച പ്രശസ്ത ഗായിക വാണി ജയറാമിന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെന്നൈ ബസന്ത് നഗർ വൈദ്യുതി ശ്മശാനത്തിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം.
ഇന്നലെ രാവിലെ പത്തരയോടെയാണ് വാണി ജയറാമിനെ ചെന്നൈ നുങ്കംപാക്കം ഹാഡോസ് റോഡിലുള്ള ഫ്ലാറ്റിൽ തലയ്ക്ക് പരുക്കേറ്റ നിലയിൽ കണ്ടെത്തിയത്. മേശയിൽ തലയിടിച്ച് വീണുണ്ടായ ക്ഷതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി ഫ്ലാറ്റിലെത്തിച്ച ഭൗതിക ശരീരത്തിൽ തമിഴ്നാട് ഗവർണർ ആർ.എൻ. രവി, ഗായികമാരായ കെ.എസ്. ചിത്ര, സുജാത തുടങ്ങി നിരവധി പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്ന് രാവിലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെത്തി അന്ത്യാഞ്ജലി അർപ്പിക്കും.
സംസ്കാരച്ചടങ്ങിൽ കേരള മുഖ്യമന്ത്രിക്കു വേണ്ടി നോർക്ക റൂട്ട്സ് പ്രതിനിധി പുഷ്പചക്രം സമർപ്പിക്കും.