മഞ്ഞ് : യുഎഇയില്‍ റെഡ് യെല്ലോ അല‍ർട്ടുകള്‍

മഞ്ഞ് : യുഎഇയില്‍ റെഡ് യെല്ലോ അല‍ർട്ടുകള്‍

ദുബായ്:യുഎഇയില്‍ തിങ്കളാഴ്ച തെളിഞ്ഞ അന്തരീക്ഷം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. രാജ്യത്തെ താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. ദുബായില്‍ ശരാശരി താപനില 26 ഡിഗ്രി സെല്‍ഷ്യസും അബുദബിയില്‍ 27 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. അതേസമയം കുറഞ്ഞ താപനില അബുദബിയില്‍ 16 ഡിഗ്രി സെല്‍ശ്യസും ദുബായില്‍ 17 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും. മലനിരപ്രദേശങ്ങളില്‍ താപനില 8 ഡിഗ്രി സെല്‍ഷ്യസ് വരെ താഴാം.

മഞ്ഞ് മൂടിയ കാലാവസ്ഥയായിരിക്കും രാവിലെ രാജ്യത്ത് അനുഭവപ്പെടുക. കാഴ്ച പരിധി കുറയുമെന്നും മുന്നറിയിപ്പുണ്ട്. ചില സ്ഥലങ്ങളില്‍ റെഡ് അലർട്ടും യെല്ലോ അലർട്ടും നല്‍കിയിട്ടുണ്ട്.തണുത്ത കാറ്റ് വീശുമെന്നും അറിയിപ്പില്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.